പ്രധാന വാർത്തകൾ
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

അഖിലേന്ത്യാ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കൊടിയേറും: കിരീട പ്രതീക്ഷയില്‍ കാലിക്കറ്റ്  

Mar 25, 2022 at 5:21 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമാകും. ദക്ഷിണമേഖലാ ചാമ്പ്യന്മാരായ കാലിക്കറ്റ് ആദ്യദിനം തന്നെ മത്സരത്തിനിറങ്ങും. കാല്‍ നൂറ്റാണ്ടിന് ശേഷം സ്വന്തം മൈതാനത്ത് കിരീട പ്രതീക്ഷയോടെയാണ് ടീം ഇറങ്ങുന്നത്. ഇതിന് മുമ്പ് 1996-ലാണ് കാലിക്കറ്റ് അഖിലേന്ത്യാ ജേതാക്കളായത്. ദക്ഷിണ, ഉത്തര, പശ്ചിമ, പൂര്‍വ മേഖലകളില്‍ നിന്നായി 16 ടീമുകള്‍ മത്സരത്തിനുണ്ട്. പ്രാഥമിക റൗണ്ടില്‍ ലീഗ് മത്സരങ്ങളാണ് നടക്കുക. തുടര്‍ന്ന് ഓരോ പൂളില്‍ നിന്ന് യോഗ്യത നേടുന്ന രണ്ട് ടീമുകള്‍ വീതം ക്വാര്‍ട്ടറില്‍ നോക്കൗട്ട് മത്സരങ്ങള്‍ കളിക്കും. ഇതിലെ ജേതാക്കളാണ് സെമി, ഫൈനല്‍ മത്സരങ്ങളില്‍ ഏറ്റുമുട്ടുക. 29-നാണ് അവസാന മത്സരം. കാലിക്കറ്റിന് പുറമെ കേരളത്തില്‍ നിന്ന് എം.ജി. സര്‍വകലാശാലയാണുള്ളത്. വൈകീട്ട് അഞ്ച് മണിക്ക് സര്‍വകലാശാലാ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. ആറ് മണിക്കാണ് ഉദ്ഘാടന മത്സരം. കാലിക്കറ്റിന്റെ ടീമംഗങ്ങള്‍: ജീവന്‍ പോളി (ക്യാപ്റ്റന്‍, കൊടകര സഹൃദയ കോളേജ്), കെ. അഭയ് കൃഷ്ണ (ഗവ. കോളേജ് ചിറ്റൂര്‍), യു.കെ. വൈശാഖ് (സര്‍വകലാശാലാ പഠനവിഭാഗം), വി.പി. അര്‍ഷാദ്, ടി. മുഹമ്മദ് ഫാരിസ്, സി. മുഹമ്മദ് ഷഹദ്, കെ.എം. മുഹമ്മദ് റമീസ് (ഫാറൂഖ് കോളേജ്), ജെയ്മോന്‍ ജോര്‍ജ് (ഗവ. കോളേജ് കോടഞ്ചേരി), എം. സാവിദ്, ജോയല്‍ ആന്റണി, കെ.ആര്‍. ഹരികൃഷ്ണന്‍, എസ്. അരുണ്‍, ജീവന്‍ ജോസ് ജോജി (സഹൃദയ കോളേജ്), കെ.പി. ജിഷ്ണു, എം. വിഷ്ണു, എസ്.എം. ശ്രീജിത്ത് (ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്). പരിശീലകര്‍: സി.എ. സോസിം, മുനീര്‍. മാനേജര്‍: മിഥിന്‍ ആനന്ദ്. ഫിസിയോ: ഡെന്നി ഡേവിസ്

\"\"

Follow us on

Related News