JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലി ആഴ്ചയിൽ എട്ട് പിരീഡ് ആയി നിജപ്പെടുത്തി. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പ്രിൻസിപ്പൽ പഠിപ്പിക്കേണ്ട വിഷയത്തിൽ 8 പിരീഡ് കഴിച്ചു വരുന്ന പിരീഡുകൾ പഠിപ്പിക്കുന്നതിനായി പ്രസ്തുത വിഷയത്തിൽ ആ സ്കൂളുകളിൽ പിരീഡ് കുറവുള്ള ജൂനിയർ അധ്യാപകർ ഉണ്ടെങ്കിൽ 14 പിരീഡ് വരെ ആ അധ്യാപകർക്ക് നൽകും.
ഇത്തരത്തിൽ അധ്യാപകർ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള മുൻ ഉത്തരവ് അടിയന്തിരമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.