JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ സെന്റർ ഫോർ ഇൻഫർമേഷൻ റിസോഴ്സ് മാനേജ്മെന്റിലുള്ള മൂന്ന് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ ഒരു ഒഴിവും പ്രോഗ്രാമർ തസ്തികയിൽ രണ്ട് ഒഴിവുകളുമാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 2. ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി- 22 എന്ന വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 8. അപേക്ഷാ ഫീസുണ്ട്.