JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ കോ-ഓർഡിനേറ്ററുടെ (പി.ആർ.ഒ) ഒരു ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ചികിത്സക്കെത്തുന്നവർക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിനാണ് നിയമനം.
പ്രതിമാസ ശമ്പളം: 20,000 രൂപ.
കാസ്പ് കോഡിനേറ്റർ തസ്തികയിൽ മുൻ പരിചയമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ മാർച്ച് 19ന് വൈകിട്ട് അഞ്ചിനകം ആശുപത്രി സൂപ്രണ്ടിന് അപേക്ഷ സമർപ്പിക്കണം.