പ്രധാന വാർത്തകൾ
രാജ്യത്തെ ഏറ്റവും മികച്ച സ്കൂളിൽ മക്കളെ പഠിപ്പിക്കാൻ സുവർണ്ണാവസരംനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ നിയമനം: ആകെ 8113 ഒഴിവുകൾകേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണം

പ്ലസ് ടു പരീക്ഷകളിൽ മാറ്റം ഉണ്ടായേക്കും: വിദ്യാർത്ഥികൾക്ക് ജെഇഇ പരീക്ഷ എഴുതണം

Mar 8, 2022 at 8:38 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE) മെയിൻ നടക്കുന്ന ദിവസങ്ങളിലെ പ്ലസ് ടു പരീക്ഷകൾ മറ്റൊരു തീയതിയിലേക്ക് മാറ്റാൻ സാധ്യത. ഏപ്രിൽ 18ന് നിശ്ചയിച്ച പാർട്ട് 1 ഇംഗ്ലിഷ്, 20ന് നിശ്ചയിച്ച ഫിസിക്സ് എന്നീ പ്ലസ് ടു
പരീക്ഷകൾ മാറ്റുമെന്നാണ് സൂചന. ഇക്കാര്യം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചു വരികയാണ്. ഏപ്രിൽ 16 മുതൽ 21 വരെയാണ് ജെഇഇ പരീക്ഷ. ഓരോ വിദ്യാർഥിക്കും ഒരു ദിവസമാണ് പരീക്ഷ. 18,20 തീയതികളിൽ JEE പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾക്കാണ് പ്ലസ് ടു പരീക്ഷ എഴുതാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുക.ഓരോ വിദ്യാർത്ഥിക്കും
ഏതു ദിവസമാണ് പരീക്ഷാ തീയതി എന്ന് അഡ്മിറ്റ് കാർഡ് ലഭിക്കുമ്പോൾ മാത്രമാണ് അറിയാൻ കഴിയുക. അതേ സമയം സിബിഎസ്ഇ വിദ്യാർഥികൾക്ക് ഈ പ്രതിസന്ധിയില്ല. സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ജെഇഇ ഒന്നാം സെഷനു ശേഷം ഏപ്രിൽ 26മുതലാണ് ആരംഭിക്കുന്നത്.

\"\"

Follow us on

Related News