JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലുള്ള 48 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അടിസ്ഥാന ശമ്പളം 60000 രൂപ. ഇൻസ്‌ട്രുമേന്റേഷൻ-18, മെക്കാനിക്കൽ-15, ഇലക്ട്രിക്കൽ-15 എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകൾ. മെക്കാനിക്കലിലും ഇൻസ്‌ട്രുമെന്റേഷനിലുമുള്ള ഓരോ ഒഴിവ് ഭിന്നശേഷിക്കാരുടേതാണ്. 2022 ഗേറ്റ് സ്കോർ വഴിയാണ് തിരഞ്ഞെടുപ്പ്.
പ്രായപരിധി: 26 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.
യോഗ്യത: ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്‌സ്,ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍, മാനുഫാക്ചറിങ്, മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നീ ബിരുദങ്ങളിലേതിലെങ്കിലും 65 ശതമാനം മാര്‍ക്കോടെയുള്ള വിജയം.(സംവരണ വിഭാഗക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാര്‍ക്കിളവ് ലഭിക്കും). റെഗുലര്‍ കോഴ്‌സായിരിക്കണം. 2020ലോ അതിന് മുന്‍പോ യോഗ്യത നേടിയവര്‍ അപേക്ഷിക്കാൻ അർഹരല്ല.
ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മാർച്ച് 16.
കൂടുതൽ വിവരങ്ങൾക്ക് : https://gailonline.com