പ്രധാന വാർത്തകൾ
പിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്

തിങ്കളാഴ്ച വിദ്യാലയങ്ങളിൽ ഭാഷാപ്രതിജ്ഞ: പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുന്നത് പരിഗണിക്കും

Feb 18, 2022 at 4:08 pm

Follow us on

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞ എടുക്കാൻ നിർദേശം. രാവിലെ 11നാണ് സ്കൂളുകളിൽ ഭാഷാപ്രതിജ്ഞയെടുക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസ് അടിസ്ഥാനത്തിലാണ് പ്രതിജ്ഞ എടുക്കേണ്ടത്.

ചൂടേറിയ വാർത്തകൾ.. ചുരുക്കത്തിൽ.. ഇനി വിരൽത്തുമ്പിൽ..

\"\"

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

മലയാളം ഭാഷാപണ്ഡിതർ, എഴുത്തുകാർ,സാംസ്കരിക നായകർ തുടങ്ങിയവർ വിവിധ സ്കൂളുകളിലെ ചടങ്ങുകളിൽ പങ്കെടുക്കും. ജനപ്രതിനിധികളും സ്കൂൾ തല ചടങ്ങുകളിൽ ഉണ്ടാകും. മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം പട്ടം ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ ചടങ്ങിൽ പങ്കെടുക്കും.
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്ന കാര്യം കരിക്കുലം കമ്മിറ്റി പരിഗണിക്കുമെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. മാതൃഭാഷ എന്ന നിലയിൽ മലയാളത്തിന്റെ ഉന്നമനം ലക്ഷ്യം വച്ച് വിവിധ പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

\"\"

Follow us on

Related News