പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്ഥാനത്ത് സ്കൂളുകൾ പൂർണ്ണമായും സജ്ജമാകുന്നത് 23 മാസങ്ങൾക്കു ശേഷം: കോവിഡ് പ്രതിസന്ധി മറികടക്കുന്നു

Feb 18, 2022 at 3:02 pm

Follow us on

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

തിരുവനന്തപുരം: നാളെ മുതൽ അധ്യാപകർ സ്കൂളിൽ ഹാജരാകേണ്ട എന്ന വാർത്തയ്ക്ക് രണ്ടുവയസ്സാവുകയാണ്. വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിൽ ആദ്യത്തെ വാർത്തയായിരുന്നു അത്തരത്തിലൊന്ന്. രാജ്യത്ത് കോവിഡ് വ്യാപനം ഏറിവന്ന സാഹചര്യത്തിൽ സർവകലാശാല, സ്കൂൾ പരീക്ഷകൾ മാറ്റുകയും ക്ലാസുകൾ നിർത്തിവയ്ക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെ 2020 മാർച്ച്‌ 20 വൈകിട്ട് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആ പ്രഖ്യാപനം നടത്തിയത്..\’ഇനിമുതൽ അധ്യാപകരും സ്കൂളുകളിൽ എത്തേണ്ടതില്ല..\’

\’വാർത്തകൾ തടസ്സമില്ലാതെ കേട്ടറിയാം..!\’ ഡൗൺലോഡ് ചെയ്യൂ..

\"\"

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

അതോടെ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണ്ണമായും അടച്ചുപൂട്ടി. തുടർന്ന് കോവിഡിന്റെ ഭയാനക വ്യാപനത്തിനിടെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുടെ സഹായത്തോടെ കൈകോർത്ത് നടത്തിയ ഓൺലൈൻ പഠനം. കോവിഡ് ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ പൊതുപരീക്ഷകൾ… ഒന്നുമുതൽ 9വരെയുള്ളവരെ പരീക്ഷ ഇല്ലാതെ ക്ലാസ് കയറ്റം നൽകൽ…ഒടുവിൽ 2022 നവംബർ ഒന്നുമുതൽ മൂന്നിൽ ഒന്ന് വിദ്യാർത്ഥികളുമായി ഒന്നിടവിട്ട ദിവസങ്ങളിലെ ക്ലാസുകൾ..

\"\"

അങ്ങനെ 23 മാസത്തെ പ്രതിസന്ധികൾ നിറഞ്ഞ ഇടവേളക്ക് ശേഷം 2022 ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ മുഴുവൻ വിദ്യാർത്ഥികളുമായി മുഴുവൻ സമയം പ്രവർത്തനം ആരംഭിക്കുകയാണ്. ഇനി ഓരോ വിദ്യാർത്ഥിയുടെയും അധ്യാപകരുടെയും ലക്ഷ്യം വാർഷിക പരീക്ഷയാണ്. അതിനായുള്ള പഠന ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും \’സ്കൂൾ വാർത്തയുടെ വിജയാശംസകൾ\’

Follow us on

Related News