editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

സംസ്ഥാനത്ത് സ്കൂളുകൾ പൂർണ്ണമായും സജ്ജമാകുന്നത് 23 മാസങ്ങൾക്കു ശേഷം: കോവിഡ് പ്രതിസന്ധി മറികടക്കുന്നു

Published on : February 18 - 2022 | 3:02 pm

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

തിരുവനന്തപുരം: നാളെ മുതൽ അധ്യാപകർ സ്കൂളിൽ ഹാജരാകേണ്ട എന്ന വാർത്തയ്ക്ക് രണ്ടുവയസ്സാവുകയാണ്. വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിൽ ആദ്യത്തെ വാർത്തയായിരുന്നു അത്തരത്തിലൊന്ന്. രാജ്യത്ത് കോവിഡ് വ്യാപനം ഏറിവന്ന സാഹചര്യത്തിൽ സർവകലാശാല, സ്കൂൾ പരീക്ഷകൾ മാറ്റുകയും ക്ലാസുകൾ നിർത്തിവയ്ക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെ 2020 മാർച്ച്‌ 20 വൈകിട്ട് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആ പ്രഖ്യാപനം നടത്തിയത്..’ഇനിമുതൽ അധ്യാപകരും സ്കൂളുകളിൽ എത്തേണ്ടതില്ല..’

വാർത്തകൾ തടസ്സമില്ലാതെ കേട്ടറിയാം..!’ ഡൗൺലോഡ് ചെയ്യൂ..

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

അതോടെ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണ്ണമായും അടച്ചുപൂട്ടി. തുടർന്ന് കോവിഡിന്റെ ഭയാനക വ്യാപനത്തിനിടെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുടെ സഹായത്തോടെ കൈകോർത്ത് നടത്തിയ ഓൺലൈൻ പഠനം. കോവിഡ് ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ പൊതുപരീക്ഷകൾ… ഒന്നുമുതൽ 9വരെയുള്ളവരെ പരീക്ഷ ഇല്ലാതെ ക്ലാസ് കയറ്റം നൽകൽ…ഒടുവിൽ 2022 നവംബർ ഒന്നുമുതൽ മൂന്നിൽ ഒന്ന് വിദ്യാർത്ഥികളുമായി ഒന്നിടവിട്ട ദിവസങ്ങളിലെ ക്ലാസുകൾ..

അങ്ങനെ 23 മാസത്തെ പ്രതിസന്ധികൾ നിറഞ്ഞ ഇടവേളക്ക് ശേഷം 2022 ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ മുഴുവൻ വിദ്യാർത്ഥികളുമായി മുഴുവൻ സമയം പ്രവർത്തനം ആരംഭിക്കുകയാണ്. ഇനി ഓരോ വിദ്യാർത്ഥിയുടെയും അധ്യാപകരുടെയും ലക്ഷ്യം വാർഷിക പരീക്ഷയാണ്. അതിനായുള്ള പഠന ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും ‘സ്കൂൾ വാർത്തയുടെ വിജയാശംസകൾ’

0 Comments

Related News