JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രത്യേക വിഭാഗം (സ്കൂൾ ജീവനക്കാർ അടക്കം) ജീവനക്കാർക്ക് \’വർക്ക് ഫ്രം ഹോം\’ വ്യവസ്ഥയിൽ ജോലി നോക്കുവാൻ നൽകിയിരുന്ന അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി.
ഗവർണറുടെ ഉത്തരവിൻ പ്രകാരം
ഡോ എ.ജയതിലക് ഐഎഎസ് ആണ് ഇളവുകൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം
സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം\’ വ്യവസ്ഥയിൽ ജോലി നോക്കുവാൻ കഴിയില്ല. നവംബർ ഒന്നുമുതൽ സ്കൂൾ തുറന്നപ്പോൾ ചെറിയ കുട്ടികൾ ഉള്ള അമ്മമാരായ ജീവനക്കാർ, ഗർഭിണികൾ, കാൻസർ രോഗികൾ എന്നിവർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചിരുന്നു. എല്ലാ മേഖലയിലും ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്നാണ് വർക്ക് ഫ്രം ഹോം സംവിധാനവും റദ്ദാക്കിയത്.