പ്രധാന വാർത്തകൾ
അധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി

ആദ്യദിനം ബാച്ച് അടിസ്ഥാനത്തിലെ 82% വിദ്യാർത്ഥികൾ സ്കൂളിൽ എത്തി: വിദ്യാലയങ്ങൾ പഴയപടിയാകുന്നു

Feb 14, 2022 at 4:20 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ അധ്യയനം പുനരാരംഭിച്ചപ്പോൾ എല്ലാ ജില്ലകളിലുമായി ബാച്ച് അടിസ്ഥാനത്തിൽ 82% വിദ്യാർത്ഥികൾ ഹാജരായി. ഫെബ്രുവരി 19 വരെ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെ ആയിരിക്കും അധ്യയനം. സംസ്ഥാനത്ത് പ്രീ-പ്രൈമറി ക്ലാസ്സുകളും ഇന്ന് ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങൾ വന്നതിനുശേഷം ആദ്യമായാണ് പ്രീ-പ്രൈമറി ക്ലാസ്സുകൾ ഓഫ്‌ലൈനായി ആരംഭിക്കുന്നത്. ഓരോ ദിവസവും 50% കുട്ടികൾ ഉച്ചവരെ അധ്യയനം എന്ന നിലയിലാണ് പ്രീ-പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്താകെ ഇന്ന് വരേണ്ടിയിരുന്നവരിൽ 65% കുട്ടികൾ ക്ലാസ്സുകളിൽ എത്തിച്ചേർന്നിരുന്നു.
ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ്സുകൾ നടത്തുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവർമെന്റ് മോഡൽ എച്ച്.എസ്.എൽ. പി.എസിലെത്തി കുട്ടികളെ മന്ത്രി നേരിൽ കണ്ടു. കുട്ടികളുമായി മന്ത്രി ഏറെ നേരം ചിലവഴിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അധ്യയനം മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.

\"\"

Follow us on

Related News