JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സീനിയർ സോഫ്റ്റ് വെയർ ഡവലപ്പർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ അംഗീകൃത എഞ്ചിനിയറിംഗ് ബിരുദമുള്ളവരെയാണ് പരിഗണിക്കുക. അറുപത് ശതമാനം മാർക്കോടെ എം.സി.എ അല്ലെങ്കിൽ എം.എസ് സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടാതെ ഐ.ടി മേഖലയിലോ, ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ പൈത്തൺ, ആൻഗുലാർ ജെ.എസ്, പി.എച്ച്.പി, ജാവാ, ആൻഡ്രോയ്ഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ആർ.എച്ച്.സി.ഇ.സർട്ടിഫിക്കേഷൻ, എസ്.സിജെ.പി. യോഗ്യതകളും സർവകലാസാലകളിലെ പ്രവൃത്തി പരിചയവും അഭികാമ്യം. ആകെ നാല് ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്കളുടെ സ്കാൻ ചെയ്ത കോപ്പിസഹിതമുള്ള അപേക്ഷയും
ബയോഡാറ്റയും notificationada4@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഫെബ്രുവരി 23 നകം സമർപ്പിക്കണം. അപേക്ഷയുടെ ഒരു സെറ്റ് രജിസ്ട്രാർ, മഹാത്മാ ഗാന്ധി സർവ്വകലാശാല, പി.ഡി. ഹിൽസ് പി . ഓ, കോട്ടയം – 686560 എന്ന വിലാസത്തിൽ തപാൽ മുഖേനയും അയക്കണം. വിജ്ഞാപനത്തിനും കൂടുതൽ വിശദാംശങ്ങൾക്കും http://mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഗസ്റ്റ് അധ്യാപിക ഇൻ്റർവ്യൂ 17ന്
മഹാത്മാഗാന്ധി സർവകലാശാല- സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻ്റ് സ്പോർട്ട്സ് സയൻസസ് നടപ്പാക്കുന്ന എം.പി.ഇ.എസ് പദ്ധതിക്ക് കീഴിൽ ക്ലാസ്സെടുക്കുന്നതിന് ഒരു ഗസ്റ്റ് അധ്യാപികയെ നിയമിക്കുന്നു. ഇതിലേയ്ക്കുള്ള വോക്ക് – ഇൻ ഇൻ്റർവ്യൂ ഫെബ്രുവരി 17 ന് രാവിലെ 11ന് സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻ്റ് സ്പോർട്സ് സയൻസസിൽ നടക്കും. ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദവും യു.ജി.സി. യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ http://mgu.ac.in എന്ന വെബ് സൈറ്റിൽ.