JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: ക്രഷ്, കിന്റർഗാർട്ടൻ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പ്രീ-പ്രൈമറി ക്ലാസുകളും ഫെബ്രുവരി 14 മുതൽ തുറന്ന് പ്രവർത്തിക്കും. പ്രീ പ്രൈമറി വിഭാഗം തിങ്കൾ മുതൽ വെളളി വരെ ദിവസങ്ങളിൽ പ്രവർത്തിക്കും. ഓരോ ദിവസവും 50% കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകൾ എടുക്കാവുന്നതാണ്.
വിദ്യാഭ്യാസ ഓഫീസർമാർ പരമാവധി സ്‌കൂളുകൾ സന്ദർശിച്ച് പാഠഭാഗങ്ങളുടെ വിനിമയം സംബന്ധിച്ചും, പൊതു പരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകൾ നടത്തേണ്ടതും ആയത് സംബന്ധിച്ച റിപ്പോർട്ട് ഡി.ഡി.ഇ/ആർ.ഡി.ഡി/ എ.ഡി തലത്തിൽ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറേണ്ടതാണ്.