JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നുമുതൽ 9വരെ ക്ലാസുകൾ 14ന് വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ചവരെ മാത്രമേ ഉണ്ടാകു എന്ന് മന്ത്രി വി. ശിവൻകുട്ടി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് വ്യാപനത്തെ തുടർന്ന് ഏതാനും ആഴ്ച മുൻപ് സ്കൂൾ അടയ്ക്കുമ്പോൾ ഉണ്ടായിരുന്ന ക്രമീകരണമാണ് 14മുതൽ തുടരുക. നേരത്തെ ഉണ്ടായിരുന്ന പോലെ പകുതി വിദ്യാർത്ഥികളെ ഇരുത്തിയാണ് ക്ലാസുകൾ നടക്കുക. ക്ലാസുകൾ വൈകുന്നേരം വരെ നീട്ടുന്ന കാര്യം അധ്യാപക സംഘടനകളുമായി ആലോചിച്ച ശേഷമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. നാളെ രാവിലെ 10ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.