പ്രധാന വാർത്തകൾ
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല

ജൂനിയർ റിസർച്ച് ഫെലോ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

Feb 7, 2022 at 6:07 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

കോട്ടയം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സിൽ നടത്തുന്ന ഒരു ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. മൂന്ന് വർഷത്തേക്കായിരിക്കും നിയമനം. ഫിസിക്‌സിൽ ചുരുങ്ങിയത് 60 ശതമാനം മാർക്കോടെ എം.എസ്.സി. അല്ലെങ്കിൽ എം.ഫിൽ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക. എൻ.ഇ.റ്റി., ജി.എ.റ്റി.ഇ. യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. ബന്ധപ്പെട്ട ഗവേഷണ മേഖലയിൽ ആവശ്യമായ പരിചയവും പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധങ്ങളും അഭിലഷണീയം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യത്തെ രണ്ട് വർഷം 31000 രൂപ നിരക്കിലും അവസാനവർഷം 35000 രൂപ നിരക്കിലും പ്രതിമാസ ഫെലോഷിപ്പ് ലഭിക്കും. പ്രായം 28 വയസ്സിൽ താഴെയായിരിക്കണം. താത്പര്യമുള്ളവർ ആവശ്യമായ വിവരങ്ങളും രേഖകളുമടങ്ങിയ അപേക്ഷ ഫെബ്രുവരി 21 നകം serbmgu2021@admin എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. നോട്ടിഫിക്കേഷനും കൂടുതൽ വിവരങ്ങളും http://mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷാഫലം

2020 ആഗസ്റ്റ്, ഓക്ടോബർ മാസങ്ങളിൽ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോടെക്‌നോളജി നടത്തിയ പി എച്ച്.ഡി. കോഴ്‌സ് വർക്ക് (2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ http://mgu.ac.in എന്ന വെബ് സൈറ്റിൽ .

\"\"

Follow us on

Related News