പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 78.8 ശതമാനം വിദ്യാർത്ഥികൾ: ഏറ്റവും കുറവ് കോഴിക്കോട്

Feb 3, 2022 at 6:17 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ കോവിഡ് വാക്‌സിനേഷൻ പരമാവധി വേഗത്തിലാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10.47 ലക്ഷം ആയി. സംസ്ഥാനനത്തെ 13.27 ലക്ഷം കുട്ടികളില്‍ 78.8% കുട്ടികളും വാക്സിന്‍ എടുത്തതായാണ് കൈറ്റിന്റെ \’സമ്പൂര്‍ണ\’ സോഫ്റ്റ്‍വെയറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 1.11 ലക്ഷം കുട്ടികള്‍ (8.3%) വാക്സിന്‍ എടുത്തിട്ടില്ല എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 
കോവിഡ് കാരണം വാക്സിന്‍ എടുക്കാന്‍ കഴിയാത്തത് 14261 (1.1%) കുട്ടികള്‍ക്കാണ്.
കൊല്ലം (88.1%), തൃശൂര്‍ (87.7%), പാലക്കാട് (85.5%) എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നില്‍. തിരുവനന്തപുരം (83.3%), കാസറഗോഡ് (82.5%), എറണാകുളം, ആലപ്പുഴ (81.5%) ജില്ലകളാണ് തൊട്ടടുത്ത്.
വാക്സിനേഷന്‍ ശതമാനത്തില്‍ പിറകിലുള്ള ജില്ലകള്‍കോഴിക്കോടും (67.5%), മലപ്പുറവും (69.4%), കോട്ടയവുമാണ് (71.4%).
വാക്സിനേഷൻ പ്രക്രിയ പരമാവധി വേഗത്തിലാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. അധ്യാപകരും പി ടി എ ഭാരവാഹികളും ഇതിന് മുൻകൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. സമ്പൂർണ പോർട്ടലിൽ വിവരങ്ങൾ ഇനിയും അപ്ലോഡ് ചെയ്യാത്ത കുട്ടികളുണ്ട്. ഇവരുടെ വിവരങ്ങൾ കൂടി സമ്പൂർണ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ സ്കൂൾ അധികൃതർ അടിയന്തിര നടപടി എടുക്കണമെന്ന് വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

Follow us on

Related News