പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

ഒന്നുമുതൽ 12വരെ ക്ലാസുകൾക്കായി \’വൺ ക്ലാസ് വൺ\’ ടിവി ചാനൽ

Feb 1, 2022 at 11:23 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

ന്യൂഡൽഹി: രാജ്യത്തെ വിദ്യാർത്ഥികളുടെ പഠനം ഉറപ്പാക്കാൻ \’വൺ ക്ലാസ് വൺ\’ ടിവി ചാനൽ ആരംഭിക്കും. കേന്ദ്ര ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരമാണ് ചാനൽ തുടങ്ങുക. കോവിഡ് വ്യാപനത്തെ തുടർന്ന് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുളള വിദ്യാർഥികൾക്ക് രണ്ടു വർഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടെന്നും സർക്കാർ സ്കൂളുകളിലെ ഈ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനാണ് വൺ ക്ലാസ് വൺ ചാനൽ പദ്ധതി ആരംഭിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഓരോ സംസ്ഥാനത്തിലും അതത് പ്രാദശിക ഭാഷകളിലായിരിക്കും ചാനൽ സംപ്രേക്ഷണം ചെയ്യുക.
ഒന്നു മുതൽ പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥികൾക്ക് പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസം ഉറപ്പാക്കാൻ ഈ ചാനൽ പദ്ധതിക്കു കഴിയും. രാജ്യത്ത് ഡിജിറ്റൽ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന കാര്യവും ധനമന്ത്രി അവതരിപ്പിച്ചു. അധ്യയനത്തിന് ഓഡിയോ-വിഷ്വൽ പഠനരീതി നടപ്പാക്കും.
കാർഷിക സർവകലാശാലകളിലെ സിലബസ് നവീകരിക്കുന്നതിന് നടപടി ഉണ്ടാകും.

Follow us on

Related News