JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
ന്യൂഡൽഹി: വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള മിഷൻ ശക്തി, മിഷൻ വാത്സല്യ, സാക്ഷം അങ്കണവാടി, പോഷൺ 2.0 എന്നീ പദ്ധതികൾ നവീകരിച്ച് നടപ്പാക്കും. കേന്ദ്രബജറ്റ് അവതരണത്തിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമനാണ് കുട്ടികളുടെയും സ്ത്രീകളുടെയും സമഗ്ര വികസനത്തിനായി പദ്ധതികൾ അവതരിപ്പിച്ചത്.
മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയും ഓഡിയോ വിഷ്വൽ സഹായങ്ങളോടെയുമുള്ള \’സാക്ഷം അങ്കണവാടി\’ പദ്ധതി പുതുതലമുറ അങ്കണവടികളാണെന്ന് മന്ത്രി ചൂണ്ടികാട്ടി. 2ലക്ഷത്തോളം അങ്കണവാടികൾ പദ്ധതിക്കു കീഴിൽ കൊണ്ടുവരുമെന്നും നിർമല സീതാരാമൻ പറഞ്ഞു.