JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മൂല്യമുള്ള സർട്ടിഫിക്കറ്റുകളാണ് കേരളത്തിലെ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളുടെ പക്കൽ ഉള്ളതെന്ന് മന്ത്രി വി.ശിവൻകുട്ടി. 2020-21 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളെയും അനുമോദിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാ സംഗമം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരീക്ഷ നടത്താൻ സർക്കാരും പൊതുസമൂഹവും കൈകോർത്തപ്പോൾ അതിന്റെ \’സ്പിരിറ്റ്\’ ഉൾക്കൊണ്ട് പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്ത വിദ്യാർത്ഥികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചവർ ആണ് ഈ വിദ്യാർത്ഥികളെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ 7650 വിദ്യാര്‍ത്ഥികളെയും നൂറുമേനി വിജയം നേടിയ 76 സ്‌കൂളുകളെയും പ്ലസ് ടുവിന് ഫുള്‍മാര്‍ക്ക് വാങ്ങിയ കുട്ടികളെയും അനുമോദിക്കുന്നതിനും പുരസ്‌കാരം നല്‍കുന്നതിനുമായിരുന്നു പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും മന്ത്രി നിർവഹിച്ചു. ഒട്ടേറെ എതിര്‍ശബ്ദങ്ങള്‍ ഉണ്ടായിരുന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയും വിദ്യാഭ്യാസ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലും അദ്ധ്യാപക-രക്ഷകര്‍ത്തൃ സമൂഹത്തിന്റെ കൂട്ടായ പരിശ്രമവും ഉണ്ടായതുകൊണ്ടാണ് പരാതി രഹിതമായി പരീക്ഷ നടത്താനും തിളക്കമാര്‍ന്ന വിജയം നേടാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കേരളത്തിനു തന്നെ മാതൃകയാക്കാവുന്ന നിരവധി നൂതന പദ്ധതികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കി വരുന്നത്. മത്സരാധിഷ്ഠിത സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പൂര്‍ണമായി ചേര്‍ത്ത് പിടിച്ച് വിദ്യാര്‍ത്ഥി സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഊര്‍ജസ്വലമായ പിന്തുണയാണ് ജില്ലാ പഞ്ചായത്ത് നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
പ്ലസ്ടുവിന് മുഴുവന്‍ മാര്‍ക്കും വാങ്ങിയ വിദ്യാര്‍ത്ഥികളെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ കുട്ടികളെയും പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ കുട്ടികളെയും ജി.സ്റ്റീഫന്‍ എം.എല്‍.എ, ഐ.ബി സതീഷ് എം.എല്‍.എ എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു.
എസ്.എസ്.എല്‍.സിക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സന്തോഷ് കുമാര്‍.എസ്, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നാരയണി ഇ.എസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയി മാത്യു തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.