പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

വിവിധ വകുപ്പുകളിലെ 49 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം: അവസാന തീയതി ജനുവരി 19

Dec 23, 2021 at 2:20 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലെ 49 തസ്തികകളിലെ നിയമനത്തിന് പി.എസ്. സി. അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 19 ആണ്.
.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

ഹയർസെക്കൻഡറി സ്കൂൾ അധ്യാപകർ /സ്റ്റാറ്റിസ്റ്റിക്സ്(കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസം),അസിസ്റ്റന്റ് പ്രഫസർ ഇൻ മൈക്രോബയോളജി (മെഡിക്കൽ വിദ്യാഭ്യാസം), സോയിൽ സർവേ ഓഫീസർ(കേരളസംസ്ഥാന ഭൂവിനിയോഗ ബോർഡ്),ട്രെയിനിങ് ഇൻസ്ട്രക്ടർ/ വെൽഡർ(പട്ടികജാതി വികസനവകുപ്പ്), ഡ്രില്ലിങ് അസിസ്റ്റന്റ്(മൈനിങ് ആൻഡ് ജിയോളജി), അസിസ്റ്റന്റ് ഗ്രേഡ് II(ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ്), ജൂനിയർ അസിസ്റ്റന്റ്(കേരളസ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്), ലബോറട്ടറി അസിസ്റ്റന്റ്(കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്), അസിസ്റ്റന്റ് പ്രിസൺ ഓഫീസർ(ജയിൽ), ഇ.ഡി.പി. അസിസ്റ്റന്റ് (കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്), മിക്സിങ് യാർഡ് സൂപ്പർവൈസർ (കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്), അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാർക്ക്/അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ് II(വിവിധ കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ), അക്കൗണ്ടന്റ് ഗ്രേഡ് II/അക്കൗണ്ട്സ് ക്ലാർക്ക്/ജൂനിയർ അക്കൗണ്ട്സ്/സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് II(വിവിധ കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ).

\"\"

ലാസ്റ്റ്ഗ്രേഡ് സർവന്റ്സ് നിയമനം

സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകൾ എന്നിവയിലാണ് അവസരം. അപേക്ഷകർ ഏഴാംക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടാകണം.
സൈക്കിൾസവാരി അറിഞ്ഞിരിക്കണം. (വനിതകളെയും ഭിന്നശേഷിക്കാരെയും ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്) 18മുതൽ 36വരെയാണ് പ്രായപരിധി. (2.01.1985നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം/രണ്ട് തീയതികളും ഉൾപ്പെടെ).

\"\"

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)

ഫുൾടൈം ജൂനിയർ ഭാഷാ അധ്യാപകർ -ഹിന്ദി/തസ്തികമാറ്റം(വിദ്യാഭ്യാസം), വനിതാ സിവിൽ എക്സൈസ് ഓഫീസർ(എക്സൈസ്), പാർട്ട് ടൈം ജൂനിയർ ഭാഷാ അധ്യാപകർ/സംസ്കൃതം(വിദ്യാഭ്യാസം), പാർട്ട് ടൈം ജൂനിയർ ഭാഷാ അധ്യാപകർ -ഹിന്ദി(വിദ്യാഭ്യാസം).

അപേക്ഷയ്ക്കും വിശദ വിവരങ്ങൾക്കും http://keralapsc.gov.in സന്ദർശിക്കുക.

Follow us on

Related News