പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

കാലിക്കറ്റിലെ വിദൂരപഠന വിഭാഗത്തിന് ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍

Dec 10, 2021 at 4:48 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍ തുടങ്ങി. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായുള്ള ഓഡിറ്റ് കോഴ്‌സിന്റെ പരീക്ഷയ്ക്കായാണ് ആദ്യഘട്ടത്തില്‍ പോര്‍ട്ടല്‍ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ മറ്റു പരീക്ഷകള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് രൂപകല്‍പ്പന.

\"\"

സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടർ സയന്‍സസിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇ-ലേണിങിന്റെ നേതൃത്വത്തിലാണ് പോര്‍ട്ടല്‍ വികസിപ്പിച്ചത്. പ്രൊ-വൈസ്ചാന്‍സിലര്‍ ഡോ. എം. നാസര്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. എസ്.ഡി.ഇ. ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ് അദ്ധ്യക്ഷനായി. സിണ്ടിക്കേറ്റ് അംഗങ്ങളായ യൂജിന്‍ മൊറേലി, കെ.കെ. ഹനീഫ പോര്‍ട്ടല്‍ രൂപകല്‍പന ചെയ്ത കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഓഡിറ്റ് കോഴ്‌സുകളുടെ ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദൂരവിദ്യാഭ്യാസ വിഭാഗം അദ്ധ്യാപകര്‍ക്ക് പരിശീലനവും നല്‍കി. പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിലെ ഡോ. എ.ആര്‍. രമേശ്, താനൂര്‍ ഗവ. കോളേജിലെ ഡോ. പി. അഷ്‌കര്‍ അലി എന്നിവര്‍ ക്ലാസെടുത്തു.

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...