പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

ജീവനക്കാരിയുടെ പരാതിയിൽ അന്വേഷണ റിപ്പോർട്ട്; ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

Nov 27, 2021 at 5:47 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: ജിവി രാജ വിഎച്ച്എസ് സ്പോർട്സ് സ്കൂൾ ജീവനക്കാരിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രിൻസിപ്പലിന് സസ്പെൻഷൻ. ജിവി രാജ വിഎച്ച്എസ് സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ സി.എസ്.പ്രദീപിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നൽകിയിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ വകുപ്പിലെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി. പ്രദീപിനെ സസ്പെൻഡ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ കൂടുതൽ അന്വേഷണങ്ങൾക്കായി ചുമതലപ്പെടുത്തണം എന്നുമുള്ള ശുപാർശ പ്രിൻസിപ്പൽ സെക്രട്ടറി മന്ത്രിക്ക് കൈമാറി.

\"\"

ഇതേ തുടർന്ന് പ്രദീപിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യാനും അഡീഷണൽ സെക്രട്ടറിക്ക് വകുപ്പുതല അന്വേഷണ ചുമതല നൽകാനും മന്ത്രി വി.ശിവൻകുട്ടി ഉത്തരവിടുകയായിരുന്നു.

\"\"

Follow us on

Related News