പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

എംജി സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻറ് സ്റ്റാറ്റിസ്റ്റിക്സിൽ ഗസ്റ്റ് അധ്യാപകർ

Nov 26, 2021 at 4:16 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യൂ നവംബർ 29 ന് രാവിലെ 11.30 ന് സർവ്വകലാശാല അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ റൂം നമ്പർ 21 ൽ നടക്കും. ഓ.സി., ഒ. ബി.സി വിഭാഗങ്ങൾക്ക് ഓരോന്നു വീതം എന്ന കണക്കിൽ ഓരോ വിഷയത്തിലും രണ്ട് വീതം ഒഴിവുകളാണുള്ളത്.

മാത്തമാറ്റിക്സിലോ അപ്ലൈഡ് മാത്തമാറ്റിക്സിലോ 55 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര – ബിരുദമാണ് മാത്തമാറ്റിക്സ് വിഭാഗത്തിൽ നിയമനത്തിനുള്ള യോഗ്യത. സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ബയോ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലും ഒന്നിൽ 55 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ പരിഗണിക്കുക.
ആർ ആന്റ് പൈത്തൺ പ്രോഗ്രാമിങ്ങിൽ പ്രാവീണ്യവും അധ്യാപന പരിചയവുമുള്ള പി. എച്ച് ഡി / യു ജി സി- സി എസ് ഐ ആർ / ജെ ആർ എഫ് / എൻ ഇ റ്റി യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകൾ / നോൺ ക്രീമീലെയർ സർട്ടിഫിക്കറ്റ്, അധിക യോഗ്യതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഹാജരാക്കണം. കോവിഡ് – 19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇന്റർവ്യൂ നടക്കുക.

\"\"

Follow us on

Related News