JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് ഫലം ഇന്ന് (നവംബർ23
ന്) പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധമാണ് ഫലം പ്രസിദ്ധീകരിക്കുക.ഏകജാലകസംവിധാനത്തിൻറ ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവർക്കും തമിഴ്നാട് സംസ്ഥാന ബോർഡിൽ നിന്നും പത്താം ക്ലാസ് പാസായവർക്കും
സപ്ലിമെന്ററി അലോട്ട്മെൻറിനായി അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനായി ആകെ ഉണ്ടായിരുന്ന 39410 വേക്കൻസിയിൽ പരിഗണിക്കുന്നതിനായി ലഭിച്ച 35,399 കൺഫർമേഷൻ ചെയ്യപ്പെട്ട അപേക്ഷകളിൽ 35160 അപേക്ഷകൾ അലോട്ട്മെൻറിനായി പരിഗണിച്ചു.

സപ്ലിമെൻററി അലോട്ട്മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 239 അപേക്ഷകളും
ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 1350 അപേക്ഷകളും സപ്ലിമെൻററി
അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി, ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിനു പരിഗണിച്ചിട്ടുള്ളത്.
പ്രവേശനം ഇന്നുമുതൽ
സപ്ലിമെൻററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ഇന്ന് (നവംബർ 23) മുതൽ നവംബർ 26 വരെ കോവിഡ്-19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ് വകുപ്പിൻറ അഡ്മിഷൻ ഗേറ്റ് വേ ആയ
http:// admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission\’ എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണാം.
ഹയർസെക്കണ്ടറി അഡ്മിഷൻ
വെബ്സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന
ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allotment Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം
ആഗസ്ത് ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന്
ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ
അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയാകുമ്പോൾ ലഭ്യമാകുന്ന
ഒഴിവുകളോടൊപ്പം സീറ്റിന്റെ താൽക്കാലിക ആവശ്യകത പരിഗണിച്ച് താൽക്കാലിക ബാച്ചുകൾ അനുവദിക്കുമ്പോൾ ലഭ്യമാകുന്ന സീറ്റുകളും ചേർത്തുള്ള സ്കൂൾതല വേക്കൻസി ജില്ല/ജില്ലാന്തര
സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനായി നവംബർ 29ന്
പ്രസിദ്ധീകരിക്കുന്നതാണ്. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ/ സ്പോർട്സ്ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം നേടിയ ജില്ലയ്ക്കകത്തോ/മറ്റൊരു ജില്ലയിലേയ്ക്കോ സ്കൂൾ മാറ്റത്തിനോ , കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കൊ കാൻഡിഡേറ്റ് ലോഗിനിലെ Apply for School Combination Transfer എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ് സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനെ സംബന്ധിച്ചുള്ള വിശദ നിർദ്ദേശങ്ങൾ 2021 നവംബർ 29 ന് പ്രസിദ്ധീകരിക്കുന്നതാണ്.
ജില്ല/ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ ട്രൻസറിനു ശേഷം അപേക്ഷിച്ചിട്ടും
അലോട്ട്മെൻറ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെൻററി അലോട്ട്മെൻറ് കൂടി നടത്തുന്നതാണെന്നും അറിയിച്ചു.
