പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കൊല്ലത്തിന് അഭിമാനമായി അക്ഷയ്: ശിശുദിന സ്റ്റാമ്പിൽ മനോഹര ചിത്രം

Nov 14, 2021 at 7:22 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കൊല്ല൦: പ്രാക്കുളം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിനും കൊല്ലം ജില്ലയ്ക്കും അഭിമാനമായി അക്ഷയ് വി. പിള്ള. ഈ ശിശുദിനത്തിൽ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ ശിശുദിന സ്റ്റാമ്പിൽ പതിച്ചിരിക്കുന്നത് അക്ഷയ് വരച്ച മനോഹര ചിത്രമാണ്. പാടവരമ്പത്ത് തന്റെ കൃഷിയിടത്തിലേക്ക് നോക്കിയിരിക്കുന്ന കർഷകന്റെ ചിത്രമാണ് അക്ഷയ് വരച്ചത്.

\"\"

സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള 520 മത്സരാർത്ഥികളെ പിന്തള്ളിയാണ് അക്ഷയ ഈ നേട്ടം കൈവരിച്ചത്. അഞ്ചു വയസ്സു മുതൽ ചിത്ര രചന ആരംഭിച്ച അക്ഷയ് കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് മികച്ച ചിത്രകാരനായി മാറിയത്. തെക്കേ ചേരിയിൽ തൊട്ടുവാഴത്ത് വീട്ടിൽ ബിജു വി. പിള്ളയുടെയും അഞ്ജുവിന്റെയും മൂത്തമകനാണ് അക്ഷയ്. കൊല്ലം പ്രാക്കുളം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സംസ്ഥാന ശിശു ക്ഷേമ വകുപ്പ് കേരളത്തിലെ വിദ്യാലയങ്ങളിൽ എത്തിക്കുന്ന സ്റ്റാമ്പിൽ അക്ഷയ് വരച്ച ചിത്രമാണ് ഉണ്ടാവുക.

\"\"

Follow us on

Related News