പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരത്തില്‍ ആശങ്ക വേണ്ട: അപ്പീലിന് ഒരുങ്ങി സര്‍വകലാശാല

Nov 8, 2021 at 5:16 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നേരിട്ടു നടത്തുന്ന അധ്യാപക പഠനകേന്ദ്രങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കുതിനായി എന്‍.സി.ടി.ഇക്ക് അപ്പീല്‍ നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. അംഗീകാരം പുനസ്ഥാപിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ അടുത്താഴ്ച തന്നെ കൗണ്‍സിലിന് ലഭ്യമാക്കും. ബി.എഡ്. കോഴ്‌സുകളിലേക്ക് പ്രവേശനം തുടരുമെന്നും അംഗീകാരത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ 11 ബി.എഡ്. പഠനകേന്ദ്രങ്ങളില്‍ ഒരെണ്ണമൊഴികെ എല്ലാം സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എം.എല്‍.എ., എം.പി. ഫണ്ടുകളുപയോഗിച്ചും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണത്തിലുമാണ് ഇവ സജ്ജമാക്കിയത്.
ചാലക്കുടിയിലെ കേന്ദ്രം മാത്രമാണ് പാട്ടവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതും സ്വന്തം കെട്ടിടത്തിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരാണ് കേന്ദ്രങ്ങളില്‍ അധ്യാപകരായുള്ളത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന രേഖകള്‍ ഉടനെ തന്നെ കൗണ്‍സിലിന് നല്‍കും. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍, കുറഞ്ഞ ഫീസില്‍ പഠനസൗകര്യം നല്‍കുന്ന കേന്ദ്രങ്ങള്‍ നിലനിര്‍ത്താന്‍ നിയമോപദേശം തേടാനും തീരുമാനമുണ്ട്.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...