പ്രധാന വാർത്തകൾ
എസ്എസ്എൽസി മുതൽ പിജിവരെ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് 7 വരെ അപേക്ഷിക്കാംസിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ ജനുവരി 10വരെകേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അസിസ്റ്റ​ന്റ് പ്ര​ഫ​സ​ർ നിയമനം: ആകെ 94 ഒഴിവുകൾഹൈസ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസംവരെ: വിദ്യാസമുന്നതി സ്കോളർഷിപ്പിന് 20വരെ അപേക്ഷിക്കാംകേരളത്തിൽ മലയാളം ടെലിവിഷൻ വാർത്ത സംപ്രേഷണം ആരംഭിച്ചിട്ട് ഇന്നേക്ക് 40 വർഷംഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം: സർക്കാർ നിലപാടിനെതിരെ ഉദ്യോഗാർഥികൾ സുപ്രീംകോടതിയിലേക്ക്ഇന്ത്യൻ റെയിൽവേയിൽ 32000 ഒഴിവുകൾ: വിജ്‌ഞാപനം ഉടൻവ്യോമസേനയിൽ നോൺ ടെക്നിക്കൽ വിഭാഗത്തിൽ എയർമാൻ തസ്തികളിൽ നിയമനംബാങ്ക് ഓഫ് ബറോഡയിൽ ഓഫിസർ തസ്തികയിൽ 1267 ഒഴിവുകൾസംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ അലമ്പ് കളിക്കേണ്ട: കർശന നിരീക്ഷണത്തിന് നിർദേശം

ബി.എസ്.സി. ഐ.ടി. സീറ്റൊഴിവ്, പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

Oct 30, 2021 at 5:26 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബി.എസ് സി.-ഐ.ടി. റഗുലര്‍ ഡിഗ്രി കോഴ്‌സിന് (സ്വാശ്രയം) എസ്.സി., എസ്.ടി. മുസ്ലീം വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 2-ന് രാവിലെ 11 മണിക്ക് ഹാജരാകണം. പ്ലസ്ടുവിന് മാത്തമറ്റിക്‌സ് ഒരു വിഷയമായി പഠിച്ചവര്‍ക്കാണ് അവസരം. ഫോണ്‍ : 9745644425.  

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്‌സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 1 മുതല്‍ 9 വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 12 വരെ അപേക്ഷിക്കാം. .

\"\"

ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍, അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്റര്‍, സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം \’ഇന്ത്യയുടെ അന്തര്‍സംസ്ഥാന ധനകാര്യ ബന്ധങ്ങള്‍ – രണ്ടാം തലമുറ സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച് ചില ചിന്തകള്‍\’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേയുടെ ഭാഗമായി നവംബര്‍ 2-ന് നടക്കുന്ന സെമിനാര്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ ഡയറക്ടര്‍ ഡോ. കെ.ജെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും. മദ്രാസ് സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് മുന്‍ ഡയറക്ടറും ഹരിയാന എണസ്റ്റ് ആന്റ് യംഗ് ചീഫ് പോളിസി അഡൈ്വസറുമായ പ്രൊഫ. ഡി.കെ. ശ്രീവാസ്തവ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. എം.എ. ഉമ്മന്‍ അക്കാദമിക് ഓര്‍മകള്‍ കുട്ടികളുമായി പങ്കുവെക്കും. ദേശീയ അന്തര്‍ദേശീയ സാമ്പത്തിക വിദഗ്ധരും ഗവേഷകരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുക്കും.

\"\"

Follow us on

Related News

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാം

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാം

തിരുവനന്തപുരം:ജനുവരിയിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ...