തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും
നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് ഒക്ടോബർ
28വൈകുന്നേരം 5വരെ അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.
http://admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിലെ Higher
Secondary (Vocational) Admission
എന്ന പേജിൽ സപ്ലിമെന്ററി അലോട്ട്
മെന്റിനായുള്ള വേക്കൻസിയും മറ്റുവിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
