തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് മാറ്റിവെച്ച പ്ലസ് വൺ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഈമാസം 18ന് നടത്തേണ്ടിയിരുന്നതും മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചതുമായ ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ ഈമാസം 26ന് നടക്കും. പരീക്ഷയുടെ സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കുന്നതല്ല.

