തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള നിലവിലെ കൺസഷൻ സംവിധാനം തുടരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായായി നടന്ന മന്ത്രിതല ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികൾക്ക് മാത്രമായി കെഎസ്ആർടിസി ബോണ്ട് സർവീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്ത സ്കൂളുകൾ ഇതിനായി ആവശ്യപ്പെടണം. സ്കൂൾ വാഹനങ്ങളുടെ കഴിഞ്ഞ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കാൻ സർക്കാറിനോട് ആവശ്യപ്പെടും. 2020 ഒക്ടോബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള നികുതിയാണ് ഒഴിവാക്കാൻ നിർദ്ദേശിക്കുക. സ്കൂളുകളിൽ വിദ്യാർഥികളുമായി എത്തുന്ന വാഹനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. മന്ത്രി വി ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ- ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ...







