തിരുവനന്തപുരം:കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വർക്കിന്റെ (എൻഐആർഎഫ്) റാങ്ക് പട്ടികയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് 25-ാം സ്ഥാനം. ദേശീയ തലത്തിലാണ് യൂണിവേഴ്സിറ്റി കോളജിന് ഇരുപത്തിയഞ്ചാം സ്ഥാനം ലഭിച്ചത്.കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എൻഐആർഎഫ്
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിങ് നിശ്ചയിക്കുന്നുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് ഇത് തുടർച്ചയായി മൂന്നാം തവണയാണ് ദേശീയ അംഗീകാരം ലഭിക്കുന്നത്. കേരളത്തിലെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനാണ്.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







