പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എയ്ഡഡ് സ്‌കൂളുകളിലെ 2018-19 വര്‍ഷത്തെ പി.എഫ് ക്രഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

Mar 6, 2020 at 10:10 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌ക്കൂളുകളിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും 2018-19 വര്‍ഷത്തെ കെ.എ.എസ്.ഇ.പി.എഫ് ക്രഡിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസുകളിലെ പി.എഫ് വിഭാഗങ്ങളില്‍ നിന്നും ഗെയിന്‍ പി.എഫ് സൈറ്റിലൂടെയാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. ഇതോടെ ജി.പി.എഫ് വരിക്കാരെ പോലെ എയ്ഡഡ് സ്‌ക്കൂളുകളിലെ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പി.എഫ് ക്രഡിറ്റ് കാര്‍ഡ് കുടിശികയില്ലാതായി. സംസ്ഥാന ധനകാര്യവകുപ്പിന്റെ മേല്‍ നോട്ടത്തില്‍ വിവിധ വകുപ്പുകളിലായി എയ്ഡഡ് വിഭാഗങ്ങളുടെ പ്രൊവിഡണ്ട് ഫണ്ടുകള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈനില്‍ ഒരുക്കിയ സംവിധാനമാണ് ഗെയിന്‍ പി.എഫ്.

01.04.2016 മുതലാണ് ഗെയിന്‍ പി.എഫ് സംവിധാനം നിലവില്‍ വന്നത്. പ്രൊവിഡണ്ട് ഫണ്ട് വരിക്കാരുടെ പി.എഫ് അഡ്മിഷന്‍, ക്ലോഷര്‍, ലോണുകള്‍ ഉള്‍പ്പെടെയുള്ളവ നിലവില്‍ ഗെയിന്‍ പി.എഫ് സംവിധാനം വഴിയാണ്. അപേക്ഷകര്‍ക്ക് അവ വളരെ വേഗത്തില്‍ ലഭിച്ചു വരുന്നുണ്ട്. ഇന്ന് മുതല്‍ gainpf.kerala.gov.in സൈറ്റില്‍ നിന്നും മുഴുവന്‍ വരിക്കാരും അവരവരുടെ ലോഗിന്‍ ഐ.ഡിയിലൂടെ അവരവരുടെ പ്രൊഫൈല്‍ അപ്പ്‌ഡേറ്റ് ചെയ്ത ശേഷം My Annual Credit Card ല്‍ നിന്നും പി.എഫ് ക്രഡിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതും സ്‌ക്കൂള്‍ രേഖകളുമായി ഒത്തു നോക്കി പരിശോധിച്ച് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തേണ്ടതാണ്.

Follow us on

Related News