പ്രധാന വാർത്തകൾ
നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപ

ശുചീകരണത്തിന് മന്ത്രിയും: പ്ലസ് വൺ പരീക്ഷാ കേന്ദ്രങ്ങളിലെ ശുചീകരണം നാളെ മുതൽ

Sep 1, 2021 at 7:44 pm

Follow us on

തിരുവനന്തപുരം: പ്ലസ് വൺ പൊതുപരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിലെ ശുചീകരണ ജോലികൾ നാളെ മുതൽ ആരംഭിക്കും. മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം. ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സന്നദ്ധ സംഘടനകൾ, അധ്യാപകർ, വിദ്യാർത്ഥി സംഘടനകൾ, തൊഴിലാളികൾ, യുവജന സംഘടനകൾ തുടങ്ങിയവർ ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭ്യർത്ഥിച്ചു.

\"\"


തിരുവനന്തപുരം എസ് എം വി സ്കൂളിൽ രാവിലെ 9ന് മന്ത്രി വി.ശിവൻകുട്ടി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. കോട്ടൺ ഹിൽ സ്കൂളിൽ രാവിലെ 8 മണിക്ക് നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഗതാഗത മന്ത്രി ആന്റണി രാജുവും പങ്കെടുക്കുന്നുണ്ട്. മറ്റ് ഇടങ്ങളിൽ എം എൽ എമാർ, തദ്ദേശ ഭരണ പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
പുതുക്കിയ ടൈംടേബിൾ പ്രകാരം സെപ്റ്റംബർ ആറ് മുതൽ 27 വരെയാണ് ഹയർ സെക്കണ്ടറി പരീക്ഷ. സെപ്റ്റംബർ ഏഴ് മുതൽ 27 വരെയാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ.
ഒരു പരീക്ഷ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്. ചില വിഷയങ്ങളിലെ പരീക്ഷകൾ തമ്മിൽ അതിലേറെ ദിവസങ്ങളുടെ ഇടവേളയുണ്ട്. കുട്ടികൾക്ക് പരീക്ഷാ ദിനങ്ങൾക്കിടയിൽ പഠിക്കാനുള്ള സമയം കുറയും എന്ന ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും എന്നാണ് കരുതുന്നത്.

\"\"

Follow us on

Related News

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

തിരുവനന്തപുരം: 2025 ജൂണിൽ നടന്നപ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷയിൽ കൂടുതൽ സ്കോർ നേടിയ...