പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സ്: പ്രവേശനം ആരംഭിച്ചു

Aug 4, 2021 at 5:31 am

Follow us on

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം, വയനാട് ഉപകേന്ദ്രങ്ങളിൽ കോളജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിവത്സര സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ. കോഴ്‌സ് ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഐ.സി.എസ്.ആർ പൊന്നാനി സെന്റർ ഒഴികെ മറ്റു സെന്ററുകളിലേക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. ഓഗസ്റ്റ് അഞ്ചുമുതൽ 13 വരെ ഓൺലൈനായി  www.ccek.org, www.kscsa.org  എന്നീ വെബ്‌സൈറ്റുകൾ മുഖേന ഫീസ് അടയ്ക്കാം. ഓഗസ്റ്റ് 14 മുതലാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. പൊതു അവധി ദിവസം ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് ക്ലാസ്സുകൾ. കൂടുതൽ വിവരങ്ങൾക്ക്   www.ccek.org, www.kscsa.org വെബ്‌സൈറ്റിലോ സെന്ററുകളിലെ ഫോൺ നമ്പറിലോ ബന്ധപ്പെടണം.

\"\"

Follow us on

Related News