പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കാലടി സര്‍വകലാശാലയിലെ ഉത്തരക്കടലാസ് മോഷണം; അന്വേഷണം അധ്യാപകരിലേക്ക്

Aug 1, 2021 at 9:14 am

Follow us on

പെരുമ്പാവൂർ: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ പിജി പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിലെ അന്വേഷണം അധ്യാപകരിലേക്ക്. മൂല്യനിർണ്ണായതിനായി സൂക്ഷിച്ചിരുന്ന ഉത്തരക്കടലാസുകള്‍ ദിവസങ്ങളോളം കാണാതായതിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് സൂചന. സംസ്‌കൃത സാഹിത്യം പിജി വിഭാഗത്തിലെ 276 ഉത്തരക്കടലാസുകളാണ് കാണാതായത്. ഇവ പിന്നീട് പരീക്ഷ വിഭാഗം ഓഫിസില്‍ നിന്ന് തന്നെ കണ്ടെത്തിയിരുന്നു.

\"\"


അധ്യാപകര്‍ തമ്മിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ഇതിന്റെ ഭാഗമായാണ് ഉത്തരക്കടലാസുകൾ മാറ്റിയതെന്നും സംശയിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സര്‍വകലാശാല ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഉത്തരപേപ്പർ കാണാതായതോടെ വിദ്യാർത്ഥികൾ ഏറെ ആശങ്കയിലായിരുന്നു.

\"\"

Follow us on

Related News