പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസില്‍ വിവിധ ഒഴിവുകൾ: പരീക്ഷ മെയ്‌ 16ന്

Apr 4, 2021 at 6:57 pm

Follow us on

തിരുവനന്തപുരം: മിലിട്ടറി എൻജിനീയറിങ് സർവീസസിലെ വിവിധ ഒഴിവുകളിലേക്കുള്ള പരീക്ഷ മെയ്‌ 16ന് നടക്കും. ഏപ്രിൽ 12വരെ അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം.

\"\"

ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ തസ്തികകളിലേക്കാണ് പ്രവേശനം. ഡ്രാഫ്റ്റ്സ്മാൻ തസ്തികയിലേക്ക് ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്പ് ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും വേണം.

\"\"

സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇക്കണോമിക്സ്, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബിസിനസ് സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദാനന്തരബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

അതല്ലെങ്കിൽ മുകളിൽ പറഞ്ഞ വിഷയത്തിൽ ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ്, വെയർഹൗസിങ് മാനേജ്മെന്റ്, പർച്ചേസിങ്, ലോജിസ്റ്റിക്സ്, പബ്ലിക് പ്രൊക്യുർമെന്റ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. കൂടുതൽ വിവരങ്ങൾ www.mes.gov.in ലഭ്യമാണ്. 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

\"\"
\"\"

Follow us on

Related News