തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു.

ഇടുക്കി വിദ്യാഭ്യസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. 288 ടൈറ്റിലുകളിലായി 2.87 കോടി പുസ്തകങ്ങളാണ് ഒന്നാം വാല്യത്തിൽ അച്ചടിച്ചിരിക്കുന്നത്. ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിൽ പൂർണ്ണമായും സൗജന്യമായാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. സ്കൂൾ സൊസൈറ്റികൾ വഴി രക്ഷിതാക്കൾക്കാണ് പുസ്തകം വിതരണം ചെയ്യുക.