പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

സി.ബി.എസ്.ഇ. ബോർഡ് പരീക്ഷ സമയക്രമം ചൊവ്വാഴ്ച: വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ

Jan 30, 2021 at 9:00 am

Follow us on

ന്യൂഡൽഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ. മെയ് 4 മുതൽ ജൂൺ 10 വരെയാണ് പരീക്ഷകൾ നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് കാരണം സ്‌കൂളുകളിൽ അധ്യയനം നടക്കാത്തതും സിലബസുകൾ പൂർത്തിയാക്കാൻ സമയമെടുത്തതുമാണ് പരീക്ഷകൾ മുൻകാലങ്ങളെ അപേക്ഷിച്ചു വൈകാൻ ഇടയാക്കിയത്. സിലബസുകളിലടക്കം കുറവ് വരുത്തിയാണ് സി.ബി.എസ്.ഇ. ഇക്കൊല്ലം പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്.
പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പത്തു ലക്ഷം അധ്യാപകർക്ക് പരിശീലനം നൽകുന്നതിനും 1975ന് ശേഷം ബോർഡ് പരീക്ഷ എഴുതിയവരുടെ മാർക്ക് ഷീറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കാനും സി.ബി.എസ്.ഇ. തീരുമാനിച്ചിട്ടുണ്ട്. ജൂലായ് 15നകം ഫലം പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

\"\"
\"\"

Follow us on

Related News