പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

ഫീ -റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം; ജനുവരി 30 വരെ അപേക്ഷിക്കാം

Jan 28, 2021 at 9:28 pm

Follow us on

തിരുവനന്തപുരം: ഫീ -റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി 30 വരെയാണ് നീട്ടിയത്. താല്‍പ്പര്യമുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി അപേക്ഷിക്കാം. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ഒരു വര്‍ഷത്തെ കോഴ്സിന് 10,000 രൂപയും രണ്ടു വര്‍ഷത്തെ കോഴ്സിന് 20,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുന്നത്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍. വിഭാഗത്തെയും പരിഗണിക്കും. 10 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2302090, 2300524 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

\"\"

Follow us on

Related News