പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരംകായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയംനാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴംസ്‌പോര്‍ട്‌സ് സ്‌കൂളുകളിൽ അജയ്യരായി ജിവി രാജജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണംസ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് 

സംസ്ഥാനത്തെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു: തുടക്കത്തിൽ 50 ശതമാനം വിദ്യാർത്ഥികൾ മാത്രം

Jan 4, 2021 at 11:00 am

Follow us on

തിരുവനന്തപുരം: നീണ്ട 9 മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളും തുറന്നു. കോവിഡ് പ്രതിസന്ധി മൂലം അവസാന വർഷ ബിരുദ വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും മാത്രമാണ് ഇന്ന് മുതൽ ക്ലാസ്സുകളിൽ എത്തി തുടങ്ങിയത്. ഒരേ സമയം 50 ശതമാനം വിദ്യാർത്ഥികളെ മാത്രം ഉൾകൊള്ളിച്ചാണ് ക്ലാസുകൾ ആരംഭിച്ചത്.

\"\"
കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ വിദ്യാർത്ഥികൾ ക്ലാസിൽ കയറും മുൻപ് കൈകൾ അണുവിമുക്തമാക്കുന്നു

രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെയാണ് കോളജുകളുടെ പ്രവർത്തന സമയം. ശനിയാഴ്ചയും കോളജുകൾ പ്രവർത്തിക്കും. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കി അധ്യയനം ക്രമീകരിക്കാനും കോളജുകൾക്ക് സ്വാതന്ത്ര്യം ഉണ്ട്. സെമെസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജരോടെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് കോളജുകൾ തുറന്ന് പ്രവർത്തിക്കുന്നത്. ഗവേഷകർക്ക് ഇന്ന് മുതൽ കോളജുകളിൽ എത്താമെന്നും നിർദ്ദേശമുണ്ട്.

\"\"

Follow us on

Related News