ബി.എ./ബി.കോം പരീക്ഷാകേന്ദ്രം
നവംബർ 25 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.കോം. (2019 അഡ്മിഷൻ റഗുലർ-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ കേന്ദ്രങ്ങളായി. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ പരീക്ഷാകേന്ദ്രമായി അനുവദിച്ചിരിക്കുന്ന കോളേജുകളിൽ നിന്നും വാങ്ങി അവിടെത്തന്നെ പരീക്ഷയ്ക്ക് ഹാജരാകണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.
പരീക്ഷാഫലം
2020 മാർച്ചിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 3 സൈബർ ഫോറൻസിക് സപ്ലിമെന്ററി (2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഏഴുവരെ ഓൺലൈനായി അപേക്ഷിക്കാം.
എം.ബി.എ. പരീക്ഷാകേന്ദ്രം
നവംബർ 25ന് ആരംഭിക്കുന്ന എം.ബി.എ. സ്‌പെഷൽ മേഴ്‌സി ചാൻസ്/സപ്ലിമെന്ററി പരീക്ഷയുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ പരീക്ഷാകേന്ദ്രമായി അനുവദിച്ചിരിക്കുന്ന കോളജുകളിൽ നിന്നും വാങ്ങി അവിടെത്തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.
ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷാഫലം
2019 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ആർട്സ് ഇൻ ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (2016 പി.ജി. റഗുലേഷൻ പ്രകാരമുള്ള സി.ബി.സി.എസ്. – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
എം.എസ് സി. സൈക്കോളജി സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ 2020-21 അക്കാദമിക വർഷത്തെ എം.എസ് സി. സൈക്കോളജി കോഴ്സിന് പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി നവംബർ 23ന് രാവിലെ 10ന് പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731034.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിലെ എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർ നാഷണൽ റിലേഷൻസ്, എം.എ. (പൊളിറ്റിക്സ് ആന്റ് ഹ്യൂമൻ റൈറ്റ്സ്), എം.എ. പൊളിറ്റിക്സ് (പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. സ്പോട് അഡ്മിഷനുള്ള ഇന്റർവ്യൂ നവംബർ 25ന് രാവിലെ 10ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തണം.