പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

പ്ലസ്‌വൺ പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവുകളിൽ പ്രവേശനത്തിന് നാളെ അപേക്ഷിക്കാം

Nov 11, 2020 at 6:08 pm

Follow us on

തിരുവനന്തപുരം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് നാളെ( നവംബർ 12) അപേക്ഷിക്കാം. നിലവിലുളള ഒഴിവ് www.hscap.kerala.gov.in ൽ നാളെ രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. വൈകിട്ട് അഞ്ചുവരെ ലഭിക്കുന്ന സാധുതയുളള അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷൻ വെബ്‌സൈറ്റിൽ നവംബർ 13ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും.

\"\"

കൂടാതെ കാൻഡിഡേറ്റ് ലോഗിനിലെ Candidates\’s Rank Report എന്ന ലിങ്കിലൂടെ അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുളള സ്‌കൂൾ/കോഴ്‌സ്, മനസ്സിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ രാവിലെ പത്ത് മുതൽ 12 മണിക്കു മുൻപ് യോഗ്യഅന്നേദിവസം യോഗ്യത സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയവയുടെ അസ്സൽ രേഖകളും ഫീസുമായി എത്തണം. ഹാജരാക്കുന്ന വിദ്യാർത്ഥികളുടെ യോഗ്യതാ മെരിറ്റ് മാനദണ്ഡങ്ങൾ റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ വേക്കൻസിക്ക് തുല്യമായ സീറ്റുകളിൽ അതത് പ്രിൻസിപ്പൽമാർ ഉച്ചയ്ക്ക് 12ന് ശേഷം ഒരു മണിക്കുള്ളിൽ പ്രവേശനം നടത്തും.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...