പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

മെഡിക്കൽ പ്രവേശനം: സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Nov 7, 2020 at 10:45 am

Follow us on

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷൻ പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ആദ്യ 2 റാങ്കുകളിലും പെൺകുട്ടികൾ ഇടം പിടിച്ചു. കോഴിക്കോട് കൊല്ലം ഷാജി ഹൗസില്‍ എസ്.ഐഷ ഒന്നാം റാങ്കും (നീറ്റ് സ്‌കോര്‍-710) പാലക്കാട് കൈരാടി അടിപെരണ്ട കെ.എ.കെ. മന്‍സിലിലില്‍ ലുലു എ. രണ്ടാം റാങ്കും (നീറ്റ് സ്‌കോര്‍-706) കരസ്ഥമാക്കി.

\"\"


കോഴിക്കോട് വെള്ളിമാടുകുന്ന് സനിമിസ്ന ഹൗസില്‍ സനീഷ് അഹമ്മദ് (705), പത്തനംതിട്ട കറ്റോട് കുഴിപ്പറമ്പില്‍ ഫിലെമോന്‍ കുര്യാക്കോസ് (705), നാമക്കല്‍ ഫസ്റ്റ് സ്ട്രീറ്റില്‍ എ.എസ്. പേട്ട 59 സി 1-ല്‍ മോഹനപ്രഭ രവിചന്ദ്രന്‍ (705), തൃശ്ശൂര്‍ കുമാരനല്ലൂര്‍ ഓട്ടുപാറ വടക്കാഞ്ചേരി ചേനോത് പറമ്പില്‍ ഹൗസ് അദ്വൈത് കൃഷ്ണ എസ്.(702), എറണാകുളം കാക്കനാട് വെസ്റ്റ് ഫസ്റ്റ് ക്രോസ് സെക്കന്‍ഡ് അവന്യൂ സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് 2115-ല്‍ തെരേസ സോണി (701), എറണാകുളം ഫോര്‍ട്ട് കൊച്ചി കപ്പലണ്ടിമുക്ക് ചെന്നാലിപ്പറമ്പ് 7/1189 ഫര്‍ഹീന്‍ കെ.എസ് (701), എറണാകുളം അയ്യന്‍പുഴ അമലപുരം മണവാളന്‍ ഹൗസില്‍ ജോസഫ് വര്‍ഗീസ് (700), പാലക്കാട് മണ്ണാര്‍ക്കാട് കല്ലടി മഹലില്‍ ഷമീല്‍ കല്ലടി(700) എന്നിവരാണ് ആദ്യ 10 റാങ്കുകളിൽ ഇടംപിടിച്ചത്.
പട്ടികജാതി വിഭാഗത്തില്‍ തൃശ്ശൂര്‍ അയ്യന്തോള്‍ അശോക് നഗര്‍ വടക്കേപ്പുര ഹൗസില്‍ ധനഞ്ജയ് വി. എസ്. (655), കൊല്ലം കൈതക്കോട് നീലാംബരിയില്‍ ആദിത്യ ദിനേശ് കൃഷ്ണന്‍(637) ആദ്യ 2 റാങ്കുകളിൽ ഇടം നേടി.

\"\"

Follow us on

Related News