പ്രധാന വാർത്തകൾ
ശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംകരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി

30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കും

Mar 14, 2026 at 2:59 pm

Follow us on

തിരുവനന്തപുരം:5മുതൽ 9വരെയുള്ള ക്ലാസുകളിൽ നടപ്പാക്കിയ 30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഈ വരുന്ന അധ്യയനവർഷം മുതൽ പത്താം ക്ലാസിലും. 2026-27 അധ്യയന വർഷം മുതൽ 5മുതൽ 10വരെയുള്ള ക്ലാസുകളിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നിർബന്ധമായും നേടണം. ഓണം, ക്രിസ്മസ് പരീക്ഷകൾക്ക് പുറമെ വാർഷിക പരീക്ഷയിലും 30ശതമാനം മിനിമം മാർക്ക് നിർബന്ധമായും വിദ്യാർത്ഥികൾ നേടണം. മിനിമം മാർക്ക് നേടാത്ത കുട്ടികൾക്ക് പഠന പിന്തുണ ക്ലാസുകൾ ഉണ്ടാകും. ഈ അധ്യയനവർഷം ഒൻപതാം ക്ലാസിൽ ഇത് നടപ്പാക്കിയിട്ടിട്ടുണ്ട്. അടുത്തവർഷം പത്താം ക്ലാസിലും ഈ രീതി നടപ്പാക്കുകയാണ്.


അതായത് 2026-27 അധ്യയന വർഷം മുതൽ യുപി, ഹൈസ്കൂകൂൾ ക്ലാസുകളിലെല്ലാം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു മിനിമം മാർക്ക് നേടണം. വാർഷിക എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാനാകാത്തവർക്ക് പുനഃപരീക്ഷ നടത്തും. കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ നടപ്പാക്കിയ അതേ രീതിയിൽ അവധിക്കാലത്തു സ്പെഷ്യൽ ക്ലാസുകളിലൂടെ പഠനപിന്തുണ നൽകും. ഇതിന് ശേഷം മെയ്‌ മാസത്തിൽ പരീക്ഷ എഴുതണം. മിനിമം മാർക്കില്ലാത്ത വിഷയത്തിൽ മാത്രമാകും ക്ലാസുകളും സേ പരീക്ഷയും നടത്തുക. എല്ലാ കുട്ടികൾക്കും മികച്ച അക്കാദമിക നിലവാരം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

Follow us on

Related News