പ്രധാന വാർത്തകൾ
ഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിസഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രംനിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾ

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

Mar 12, 2026 at 3:14 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്നാണ് നിർദ്ദേശം. ഇത്തരം ദിവസങ്ങൾ അറിവും വിജ്ഞാനവും സമ്പാദിക്കാനുള്ള ദിനങ്ങളാക്കി മാറ്റണം. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി. മനോജ് കുമാര്‍, അംഗങ്ങളായ കെ കെ ഷാജു, ഡോ. എഫ് വില്‍സണ്‍, എന്നിവരുടെ ഫുള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രവും അതിനു ജീവത്യാഗം ചെയ്തവരെക്കുറിച്ച് പഠിക്കുകയും വേണമെന്ന ഉദ്ദേശത്തോടെയാണ് അവധി റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലും ഭരണഘടനാ ദിനത്തിലും രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ചും അതിന്റെ പ്രധാന്യത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ പഠിക്കണം. ഗാന്ധി ജയന്തി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓണം, ക്രിസ്തുമസ്, പെരുന്നാള്‍ തുടങ്ങിയ ആഘോഷദിവസങ്ങളില്‍ പ്രത്യേക പരിപാടികളും പദ്ധതികളും നടപ്പിലാക്കാനും കമ്മീഷൻ നിർദേശിച്ചു. മനുഷ്യര്‍ തമ്മിലുള്ള സഹകരണം, പരസ്പര ബഹുമാനം, ഐക്യം, അഖണ്ഡത, സമത്വം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കാനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനം വരേണ്ടതുണ്ട്.

Follow us on

Related News