പ്രധാന വാർത്തകൾ
ഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിസഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രംനിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾ

ഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവം

Mar 12, 2026 at 4:36 pm

Follow us on

തിരുവനന്തപുരം:പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറുന്നതിൻ്റെ ഭാഗമായി പ്രീ-പ്രൈമറി കുട്ടികൾക്കുവേണ്ടി കായികോത്സവം. കായികോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മുടവൻമുഗൾ ഗവ. എൽ.പി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. ആരോഗ്യവും കായികക്ഷമതയുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് സംസ്ഥാന സർക്കാരിൻ്റെ പ്രഥമലക്ഷ്യ മെന്നും ഈ കായികോത്സവം സംസ്ഥാനത്തെ മുഴുവൻ പ്രീ-പ്രപൈമറി വിദ്യാലയങ്ങളിലും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം- സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 9424 പ്രീപ്രൈമറി, പ്രൈമറി (സർക്കാർ/ എയ്‌ഡഡ്) വിദ്യാലയങ്ങളിൽ കായികോപകരണങ്ങൾ അടങ്ങുന്ന കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകിയിട്ടുണ്ട്. ചടങ്ങിൽ വാർഡ് കൗൺസിലർ വി ഗോപകുമാർ, സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോജക്‌ട് ഡയറക്‌ടർ ഡോ. എ.ആർ സുപ്രിയ, സംസ്ഥാന പ്രോഗ്രാം ഓഫീസർ ശ്രീമതി. അനുലേഖ ഇ, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡോ. അജീഷ് പി ടി, ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീമതി. ബിന്ദു ജോൺസ്, തിരുവനന്തപുരം സൗത്ത് എ.ഇ.ഒ ശ്രീ. രാജേഷ് ബാബു വി, യു.ആർ.സി സൗത്ത് ബി.പി.സി ഡോ. കെ എൽ ബിച്ചു, സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി. ഹലീമ എം. പി.ടി.എ പ്രസിഡൻ്റ് ശ്രീമതി. കവിത ടി ജെ എന്നിവർ സംസാരിച്ചു. സമഗ്ര ശിക്ഷാ കേരളം തിരുവനന്തപുരം ജില്ലാ പ്രോജക്‌ട് കോ-ഓർഡിനേറ്റർ ഡോ. ബി. നജീബ് നന്ദി അറിയിച്ചു.

Follow us on

Related News

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി...