തിരുവനന്തപുരം:കേരളത്തിലെ സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സഹകരണസർവീസ് പരീക്ഷാ ബോർഡാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 94 ഒഴിവുകൾ ഉണ്ട്. ഏപ്രിൽ 4 വരെ അപേക്ഷ നൽകാം. ഒഴിവുകൾ ഇങ്ങനെ;
ജൂനിയർ ക്ലാർക്ക് (81 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് (6), സെക്രട്ടറി (3), ഡേറ്റ എൻട്രി ഓപ്പറേറ്റർ (3), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1) എന്നീ തസ്തികയിലാണു നിയമനം. ഓരോ തസ്തികയിലേക്കും വേറെ വേറെ അപേക്ഷ നൽകാം.
ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. നേരിട്ടുള്ള നിയമനമാണ്.
NEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കം
തിരുവനന്തപുരം: നീറ്റ് യുജി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷാ...









