തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിൽ പുതിയ പ്ലസ് വൺ പാഠപുസ്തകങ്ങൾ. 15വർഷം പഴക്കമുള്ള പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ. 2026-27 അധ്യയന വർഷത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ കൈകളിൽ എത്തുന്നത് പുതിയ സിലബസ് പ്രകാരമുള്ള പുസ്തകങ്ങളാണ്. പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി വി.ശിവകുട്ടിയാണ് നിർവഹിച്ചത്. ഭാഷാ വിഷയങ്ങൾ ക്കൊപ്പം കംപ്യൂട്ടർ സയൻസ്, ജേണലിസം, ഗാന്ധിയൻ സ്റ്റാഡീസ്, ഹോം സയൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയ പ്രധാന വിഷയങ്ങളുടെ 41 ടൈറ്റിൽ പാഠ പുസ്തകങ്ങളാണ് പുറത്തിറക്കിയത്. പ്ലസ്ടുവിന്റെ പുതിയ പാഠപുസ്തകങ്ങൾ അടുത്ത വർഷം (2027-28) പുറത്തിറക്കും. എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ ചരിത്രത്തെയും ശാസ്ത്രത്തെയും മുറിവേൽപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടോടെ, കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ പുതിയ പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലഹരി വിപത്തിനെതിരെയുള്ള പോരാട്ടത്തിലും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിലും കുട്ടികളെ സജ്ജരാക്കുന്ന ഈ പാഠ്യപദ്ധതിക്കൊപ്പം, വിദ്യാർത്ഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുന്ന “ചുവട് – 2026” എന്ന പുതിയ പദ്ധതിക്കും തുടക്കം കുറിച്ചു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾ
തിരുവനന്തപുരം:പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് സിബിഎസ്ഇ...









