പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാമലയാളത്തിന് നല്ല മാർക്കുള്ളവർക്ക് സ്കോളർഷിപ്പ്: സർക്കുലർ ഉടൻയുദ്ധഭീതി: എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ  പരീക്ഷയും മാറ്റിസംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രിSSLC വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ വിവരങ്ങൾ ഇതാവാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങി

മലയാളത്തിന് നല്ല മാർക്കുള്ളവർക്ക് സ്കോളർഷിപ്പ്: സർക്കുലർ ഉടൻ

Mar 2, 2026 at 7:47 pm

Follow us on

തിരുവനന്തപുരം:മലയാളത്തിൽ ഉന്നത വിജയം നേടിയ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക്‌ സ്‌കോളർഷിപ്പ്.
പത്താം ക്ലാസ്സിൽ മലയാളത്തിനു ഉന്നതവിജയം കരസ്ഥമാക്കിവരും ഇപ്പോൾ ഹയർ സെക്കന്ററിയിൽ മലയാളം ഉപഭാഷയായി പഠിക്കുന്നവർക്കുമാണ് സ്‌ക്കോളർഷിപ്പിന് അർഹതയുള്ളത്. ഇതുമായിബന്ധപ്പെട്ട മറ്റു വിവരങ്ങൾ
പൊതു വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇതുമായി ബന്ധപ്പെട്ട് സർക്കുലർ പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

SSLC വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:നിലവിലെ എസ്എസ്എൽസി വിദ്യാർത്ഥികളുടെ പരീക്ഷാ റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ 2026-27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും.
മുൻ വർഷത്തെ പോലെ സീറ്റുകൾ പ്രവേശനത്തിന് ലഭ്യമാകുന്നതാണ്. എസ്എസ്എൽസി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുന്നതാണ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ18 ന് ആയിരുന്നു.
മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി സമയബന്ധിതമായി പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

Follow us on

Related News