പ്രധാന വാർത്തകൾ
അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ

Feb 10, 2026 at 2:49 pm

Follow us on

തിരുവനന്തപുരം:2026-27 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഫെബ്രുവരി 12മുതൽ വിതരണം ചെയ്യും. ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്നുമാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ഉദ്ഘാടനം ചെയ്യും. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പാഠപുസ്തകം ആണ് വിതരണം ചെയ്യുക. കഴിഞ്ഞ നാലുവർഷവും സംസ്ഥാന സർക്കാർ കൃത്യമായി പാഠപുസ്തകം വിതരണം ചെയ്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2026-27 അധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായതിൽ 51 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി കെ.ബി.പി.എസ് വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്.  കെ.ബി.പി.എസിൽ നിലവിൽ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പുരോഗമിക്കുന്നു. 2025-26 അധ്യയന വർഷം മാർച്ച് രണ്ടാം വാരത്തോടെ വിതരണം ആരംഭിക്കുകയും മെയ് അവസാനത്തോടെ വിതരണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു.

Follow us on

Related News